Wednesday, March 25, 2009

പിലിബിത്ത് ഓര്‍മിപ്പിക്കുന്നത് ....ഗാന്ധിയെന്നത് കേവലം ലോക ജനതെയെ സംബന്ധിച്ച് ഒരു സംജ്ഞ മാത്രമല്ല .

അതുകൊണ്ടുതന്നെ- പാര്‍ശ്വവല്ക്കരിക്കപെടുന്ന ജനതയെ കുറിച്ച് ഇത്രയ്ക്കും സന്ദേഹിയായ ഒരു മനുഷ്യന്‍ ഈ ഭൂഗോളത്തില്‍ ജീവിച്ചിരുന്നു എന്ന് പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കില്ലെന്ന് മഹാശാസ്ത്രകാരനായ ആല്‍ബര്‍ട്ട് ഐന്‍സ്ടീന് പറയേണ്ടിവന്നു.


ഗാന്ധി - ഒരു ജനതയ്ക്ക് സന്ദേശമായി മാറിയ ജന്മം.


ആഗോളവത്കരണ കാലത്ത് എല്ലാം കച്ചവടമാണ്. എന്നാല്‍ ഗാന്ധി എന്ന നാമം ആഗോള വത്കരണം ശക്തമാകുന്നതിനു മുന്പ്തന്നെ ദുരുപയോഗം ചെയ്യപെട്ടു.


ആദ്യം ഇന്ത്യന്‍ നാഷനല്‍ കൊണ്ഗ്രെസ്സ്.

പിന്നീട് നെഹ്‌റുവിന്റെ മകളിലൂടെ.


കാശ്മീരി ബ്രാഹ്മണനായ നെഹ്രുവിനു തന്റെ മകള്‍ ഇന്ദിരയ്ക്കു ഫിറോസ്‌ ഖാന്‍ എന്ന പേര്‍ഷ്യന്‍ മുസ്ലിം കുടുബത്തിലെ യുവാവ്മായുള്ള പ്രണയം രാഷ്ട്രീയ പരമായ കാരണങ്ങളാല്‍ എതിര്‍കേണ്ടി വന്നു.ഒടുവില്‍ മഹാത്മ ഗാന്ധി ഫിറോസിനെ ദത്തെടുക്കുക വഴി ഈ പ്രണയ പ്രശ്നം രമ്യതയില്‍ എത്തിച്ചു.ഫിറോസ്‌ ഖാന്‍ അങ്ങനെ ഫിറോസ്‌ ഗാന്ധിയായി.ഇന്ദിര അങ്ങനെ ഇന്ദിര ഫിറോസ്‌ ഗാന്ധി ആയി.
സ്വാഭാവികമായും തലമുറകള്‍ അതിനെ ഉപയോഗ പെടുത്തുക ചെയ്തു.
ഇന്ദിര, ഇന്ദിര ഫിറോസ്‌ ഗാന്ധി എന്നതിലേറെ ഫിറോസ്‌ ഒഴിവാക്കി ഇന്ദിര ഗാന്ധി ആയി അറിയപെടാന്‍ ആഗ്രഹിച്ചു. ഇന്ദിരയ്ക്കു രണ്ടു ആണ്മക്കള്‍ മൂത്തവന്‍ സഞ്ജയ്‌ ഇളയവന്‍ രാജീവ് . സഞ്ജയ്‌ സിക്കുകാരി മനേകയെ കെട്ടി . രാജീവ് കേംബ്രിട്ജിലെ പഠനകാലത്ത്‌ ഇഷ്ടപെട്ട ഇറ്റലിക്കാരി സോണിയയെ കെട്ടി.ഇതോടെ ഇന്ദിരയുടെ മരുമക്കള്‍ക്കും കിട്ടി "ഗാന്ധി ".

ഇനി ജനിക്കാനിരിക്കുന്ന ഇതേ കുടുംബത്തിലെ സകല പിറവികള്‍ക്കും കാണും വാലായി ഇതേ "ഗാന്ധി. "


രാജീവിന് ശേഷം ഇന്ത്യയെ രക്ഷിക്കാന്‍ സോണിയ കൊണ്ഗ്രെസ്സിലൂടെ രാഷ്ട്രീയത്തില്‍
എത്തി.

മനേക, സഞ്ജയ്‌ ഗാന്ധിയുടെ മരണശേഷം സ്വന്തമായി രൂപീകരിച്ച സഞ്ജയ്‌ വിചാര മഞ്ചും പിന്നീട് ജനതാ ദളും കഴിഞ്ഞ് ഒടുവില്‍ കാവി പാളയത്തില്‍ എത്തി. അവിടെ മൃഗ സ്നേഹം മാത്രം മതിയല്ലോ...! ഗുജറാത്ത് മോഡല്‍ വംശ ഹത്യകളില്‍ നാല്‍കാലികള്‍ക്ക് ഒന്നും സംഭവിക്കാറിലല്ലോ .....പാതി വെന്തു പിടയുന്ന ജീവനുകള്‍... ത്രിശൂലത്തില്‍ കുത്തി ഉയര്‍ത്തിയ ചോരകുഞ്ഞുങ്ങള്‍...എല്ലാം ഇരുകാലികള്‍ .....

അങ്ങനെ വരുണിനും കിട്ടി വാലിലൊരു ഗാന്ധി. കുടംബ മഹിമ പോലെ തന്നെ ഇയാളും ഇറങ്ങി രാജ്യത്തെ സേവിക്കാന്‍.

ഈ മനേക പുത്രനെതിരെ 2009 മാര്‍ച്ച് ആറിനു പിലിബിത്ത് മണ്ഡലത്തില്‍ ഒരു തിരഞ്ഞെടുപ്പ് റാലിയില്‍ വര്‍ഗ്ഗീയത ചീറ്റി പ്രസംഗിച്ചത്തിനെതിരെ തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഉത്തരവ് പ്രകാരം പിലിബിത്ത് ജില്ല ഭരണകൂടം ജാമ്യമില്ല വകുപ്പുകള്‍ ചേര്‍ത്ത് കേസ്സെടുത്തു.

"ഇത് ഒരു കൈ അല്ല താമരയുടെ ശക്തിയാണ് . ഇത് അവരുടെ കഴുത്ത് വെട്ടി വീഴ്ത്തും. ഹിന്ദുക്കള്‍ക്കെതിരെ ആരെങ്കിലും കൈ ഉയര്‍ത്തിയാല്‍ ഹിന്ദുക്കള്‍ ദുര്‍ബലരും നേതാക്കളില്ലാത്തവരും ആണെന്ന് ആരെങ്കിലും കരുതിയാല്‍ ഞാന്‍ അവരുടെ കൈ വെട്ടുമെന്ന് "കൂടി ഇന്ദിരയുടെ കൊച്ചു മോന്‍ കാച്ചികളഞ്ഞത്രേ ....!!!!!.

വരുണിന്റെ പരാമര്‍ശങ്ങള്‍ തെരഞ്ഞടുപ്പ് കമ്മിഷന്‍ അത്യന്തം ഗൌരവത്തോടെ ആണ് എടുത്തിരിക്കുന്നത്.
നവഗാന്ധിയില്‍ നിന്നും ഉതിര്‍ന്ന വാക്കുകള്‍ കേട്ട് സത്യത്തില്‍ ഭാരതീയ ജനത ഞെട്ടിപ്പോയി...

പക്ഷെ ഇതിനെ ന്യായീകരിച്ചു ഭാരതീയ ജനതാ പാര്‍ട്ടി രംഗത്ത് വന്നു.

താക്കറെ എന്ന പ്രാദേശിക വാദിയുടെ സര്ടിഫിക്കട്ടും അതിന് കിട്ടി.

ഇന്ത്യ പോലെയുള്ള ഒരു മതനിരപേക്ഷ രാജ്യത്തിനു തികച്ചും കളങ്കമാണ് ഇത്തരം അല്‍പബുദ്ധി ജന്മങ്ങളുടെ വാക്കുകള്‍..ലോകത്ത്, പല രാജ്യങ്ങളിലും മതത്തിന്റെ / വര്‍ഗ്ഗത്തിന്റെ പേരില്‍ പല കളങ്ങളിലായി മനുഷ്യന്‍ ചേരി തിരിഞ്ഞു പോരടുംപോഴും ഇന്ത്യയെന്ന എന്ന രാജ്യത്തെ പിടിച്ചു നിര്‍ത്തുന്നത് അതിന്‍റെ ബഹുസ്വരതയിലുള്ള ശക്തി കൊണ്ടാണ്. അതിനു നേരെയുള്ള വിഷംചീറ്റലാണ് നാം കേട്ടത് , അതും ഗാന്ധി എന്ന മഹാമനുഷ്യന്‍റെ. , അക്രമരാഹിത്യത്തിന്‍റെ കഴിഞ്ഞ നൂറ്റാണ്ടിലെ മികച്ച ഉപാസകന്‍റെ പേര് വാലുപോലെ കൊണ്ട് നടക്കുന്നവരുടെ വായില്‍ നിന്നും.

വരുണ്‍ എന്ന യുവാവിനു ഇനിയെങ്കിലും പേരിന്റെ പിറകിലുള്ള ഗാന്ധിയെ അറിയാനുള്ള വിവേകം ഉണ്ടാവട്ടെ....കാരണം വിവരമില്ലായ്മ ഒരു രോഗമൊന്നും അല്ലല്ലോ....!!!!!

( മുകുന്ദന്‍ .സി . മേനോന്റെ ഒരു രചനയോട് കടപാട് )

വാല്‍കഷ്ണം :

മിനി സ്ക്രീനിലെ പരസ്യത്തില്‍ നിന്നും പെങ്കൊച്ചിന്റെ മൊബൈല്‍ വീണ്ടു ചോദിക്കുന്നു...ഗാന്ധിയോ ? കമാന്‍ന്റയോ ..?

14 comments:

 1. വളരെ നന്നായിരിക്കുന്നു.. ഇത് വരുണ് വായിച്ചിരുന്നെങ്കില്‍..

  ReplyDelete
 2. പ്രവൃത്തി കൊണ്ട് നരേന്ദ്രമോഡിയോടോ ,ബാല്‍ താക്കരെയോടോ പറഞ്ഞു ദത്തെടുക്കാന്‍ പറ എന്നിട്ട് വല്ല മോഡി എന്നോ താക്കറെ എന്നോ വാലായി ചേര്‍ക്കൂ പാവം ഗാന്ധിയെ വെറുതെ വിടൂ
  please change your comment box to full page

  ReplyDelete
 3. സുഹൃത്തേ വളരെ നല്ല എഴുത്ത് .. അഭിവാദ്യങ്ങള്‍..

  ReplyDelete
 4. Bravo !! A blog which is worthwhile reading.
  Well, India have been changed to a large extend where people market anything and everything to their favor. Politics is the best example amongst all !!

  Keep going.....!!!

  ReplyDelete
 5. നന്നായി ....
  നെഹ്‌റു കുടുംബത്തിനു പിന്നീട് ഗാന്ധി എന്നത് വാല് പോലെ കിട്ടിയ കാര്യം മനസിലാക്കി തന്നതിന് പ്രത്യേകിച്ച് നന്ദി....
  തുടരുക ഈ സാമൂഹിക വിമര്‍ശനം ....

  ReplyDelete
 6. ആഗോളവത്കരണ കാലത്ത് എല്ലാം കച്ചവടമാണ്. എന്നാല്‍ ഗാന്ധി എന്ന നാമം ആഗോള വത്കരണം ശക്തമാകുന്നതിനു മുന്പ്തന്നെ ദുരുപയോഗം ചെയ്യപെട്ടു.  very true

  ReplyDelete
 7. please visit
  trichurblogclub.blogspot.com
  and
  join

  ReplyDelete
 8. ജാതിവിഭാഗതീയ ചിന്തകള്‍ ഒരു കൊടും വിഷമെന്നോണം സമൂഹത്തില്‍ പടര്‍ന്നുപിടിക്കുമ്പോള്‍ ഒരു ആകുലത ഉണ്ടാകുകയാണ്.
  വര്‍ഗ്ഗത്തിന്റെ പേരില്‍ പല കളങ്ങളിലായി മനുഷ്യന്‍ ചേരി തിരിഞ്ഞു പോരടുംപോഴും ഇന്ത്യയെന്ന എന്ന രാജ്യത്തെ പിടിച്ചു നിര്‍ത്തുന്നത് അതിന്‍റെ ബഹുസ്വരതയിലുള്ള ശക്തി കൊണ്ടാണ് .ശരിയാണ്. ഭാരതത്തെ പറ്റി Unity in Diversity എന്ന് ഒന്‍പതാം ക്ലാസിലെ സാമൂഹ്യപാഠത്തില്‍ പഠിച്ചത് നന്നായി ഓര്‍മ്മയുണ്ടിപ്പോഴും.
  ഹിന്ദു എന്നാല്‍ ഒരു പ്രത്യേകജാ‍ാതിയല്ല, ഒരു മഹത്തായ സംസ്കാരമാനെന്ന്,ഈ ഭാരതനിവാസികള്‍ക്ക് മുഴുവന്‍ അവകാശപ്പെട്ടതുമാണെന്ന് എന്നാണ് ഇവരൊക്കെ തിരിച്ചറിയുക.
  നല്ലൊരു പോസ്റ്റ് ഉമെഷ്.. പരിചയപ്പെടുത്തിയതിന് അഭിനന്ദനങ്ങള്‍

  ReplyDelete
 9. enthinu mukundan c menone udharikkanam? laden avamayirunnu. thankale purathirangiyal thattikkalayum. kasargod kaalu kuthan anuvadhikkilla.

  ReplyDelete
 10. ഇപ്പോഴാണ് ബ്ലോഗ് കണ്ടത്. പുതിയ പോസ്റ്റ് ഒന്നും ഇല്ലല്ലോ.

  ReplyDelete
 11. ചൊവ്വായത്...കാലികമായത്...

  ReplyDelete
 12. കണ്ടുമുട്ടുവാന്‍ വൈകി ,എങ്കിലും,,, ആശംസകള്‍ .....

  ReplyDelete
 13. പിലിബിത്ത് ഓര്‍മിപ്പിക്കുന്നത് .... ഇത് ഞാന്‍ ബ്ലോഗില്‍ കൂട്ടി ക്കെട്ടുന്നു

  ReplyDelete